Society Today
Breaking News

കൊച്ചി: ബാങ്ക് ഓഫ് മഹാരഷ്ട്ര ഫ്യൂച്ചര്‍ ബാങ്കിംഗ് എന്ന വിഷയത്തില്‍ ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍ എന്നിവയ്ക്കായി ആള്‍ ഇന്ത്യ ഹിന്ദി സെമിനാര്‍ സംഘടിപ്പിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഔദ്യോഗിക ഭാഷാ സെക്രട്ടറി അന്‍ഷുലി ആര്യ മുഖ്യാതിഥിയായിരുന്നു. രാജ്യത്തെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലാണ് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളുമെന്നും നിരവധി സര്‍ക്കാര്‍ പദ്ധതികള്‍ ബാങ്കിംഗ് സേവനങ്ങളിലൂടെ ബാങ്കുകളും നടപ്പാക്കുന്നുണ്ടെന്ന് അന്‍ഷുലി ആര്യ പറഞ്ഞു.

നിലവിലെ സാഹചര്യത്തില്‍ ബാങ്കിംഗില്‍ ഹിന്ദിയും പ്രാദേശിക ഭാഷകളും ഉപയോഗിക്കുന്നത് വളരെ പ്രധാനമാണെന്നും വിദൂര പ്രദേശങ്ങളില്‍ നിന്നുള്ള ഉപഭോക്താക്കള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും അന്‍ഷുലി ആര്യ പറഞ്ഞു. ബാങ്ക് ഓഫ് മഹാരാഷ്ട്രയും മറ്റ് സ്ഥാപനങ്ങളും ഈ ദിശയില്‍ നടത്തുന്ന ശ്രമങ്ങളെ അവര്‍ അഭിനന്ദിച്ചു.
ബാങ്ക് ഓഫ് മഹാരാഷ്ട്ര എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അഷീഷ് പാണ്ഡെ അധ്യക്ഷത വഹിച്ചു. ജനറല്‍ മാനേജര്‍ ചിത്ര ദത്തര്‍, എച്ച് ആര്‍ എം ജനറല്‍ മാനേജര്‍ കെ. രാജേഷ് കുമാര്‍, സോണല്‍ മാനേജര്‍ ഹരി ശങ്കര്‍ വാട്‌സ്, ഡെപ്യുട്ടി ജനറല്‍ മാനേജര്‍ ഡോ. രാജേന്ദ്ര ശ്രീവാസ്തവ എന്നിവര്‍ പങ്കെടുത്തു.
ധനമന്ത്രാലയത്തിലെ ധനകാര്യ സേവന വകുപ്പ് ഡയറക്ടര്‍ ജഗ്ജീത് കുമാര്‍, ഡെപ്യുട്ടി ഡയറക്ടര്‍ ധരംഭിര്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. വിവിധ ബാങ്കുകളില്‍ നിന്നുള്ള ഉന്നത  ഉദ്യോഗസ്ഥര്‍, ഹിന്ദി ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

Top